കൊച്ചി: സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത ജിന്‍സണ്‍ ലോനപ്പന്‍ അറസ്റ്റില്‍. സിനിമ ഛായഗ്രാഹകന്‍ എന്ന് പറയുന്ന ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് പറയുന്നത്. പണം തട്ടിയ യുവതിക്കായി ഇയാള്‍ ആഭിചാര ക്രിയകള്‍ ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പെണ്‍കുട്ടിയെ സൂപ്പര്‍ താരമാക്കാന്‍ ഇയാള്‍ നഗ്നപൂജ ചെയ്യിച്ചതായി കണ്ടെത്തി. യുവതിക്ക് സിനിമയില്‍ നായികാ വേഷം വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. എറണാകളം സ്വദേശിയും യുഎസില്‍ ഡോക്ടറുമായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. യുവതിയുടെ വേലക്കാരിയെ കയ്യിലെടുത്ത് ഇവരുടെ കുടുംബ പശ്ചാത്തലം മനസിലാക്കി ഇവരുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
കുടുംബകാര്യങ്ങള്‍ തന്റെ അതീന്ദ്രിയ ശക്തി ഉപയോഗിച്ച് അറിഞ്ഞതാണെന്നാണ് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലാകുകയും കൂടുതല്‍ മികച്ച റോളുകള്‍ കിട്ടുന്നതിന് നഗ്നപൂജ അടക്കം നടത്തുകയും ചെയ്യുകയായിരുന്നു. വൈറ്റിലയിലെ ഫ്‌ളാറ്റില്‍ വച്ച് മറ്റ് വിവിധ സ്ഥലങ്ങളില്‍ വച്ചും യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായും ആരോപണമുണ്ട്. പ്രതി ജിന്‍സണ്‍ രണ്ട് സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ ഈ ബന്ധം ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഒരു വര്‍ഷമായിട്ടും സിനിമയില്‍ അവസരം ലഭിക്കാതെ വന്നതോടെ യുവതി പണം തിരികെ ചോദിച്ചു. എന്നാല്‍ ഇയാള്‍ പണം കൊടുക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.
