Asianet News MalayalamAsianet News Malayalam

വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച അധ്യാപിക റിമാന്‍ഡില്‍

  • വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച അധ്യാപിക റിമാന്‍ഡില്‍
Assistant professor Nirmala Devi remanded

കോയമ്പത്തൂർ: കോളജ്​ വിദ്യാർഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ റിമാന്‍ഡ് ചെയ്തു ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബി.എസ്​.സി മാത്​സ് മൂന്നാം വർഷ വിദ്യാർഥിനികളായ നാലു പേരെ മധുര കാമരാജ്​ സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്​ഥരുടെ ഇംഗിതത്തിന്​ വഴങ്ങാൻ പ്രേരിപ്പിച്ച കുറ്റത്തിനു കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്​ അടച്ചുപൂട്ടി അകത്ത്​ കഴിയുകയായിരുന്ന ഇവരെ മൂന്ന്​ മണിക്കൂറിലേറെ സമയത്തിനു ശേഷം വാതിൽ പൊളിച്ച്​ അകത്തുകടന്നാണ്​ പൊലീസ്​ അറസ്റ്റ് ചെയ്തത്. ഇവരെ കോളജ്​ മാനേജ്​മ​ന്‍റ് അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തിരുന്നു.

ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ പരീക്ഷകളിൽ കൂടുതൽ മാർക്ക്​ ലഭിക്കുമെന്നും സർവകലാശാലയിൽനിന്ന്​ ഡോക്​ടറേറ്റ്​ ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ്​ നിർമലാദേവി വിദ്യാർഥിനികളെ ​പ്രലോഭിപ്പിച്ചത്​. ഇവരുടെ ഇരുപത്​ മിനിറ്റ്​ നീണ്ട ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ്​ നടപടി.

Follow Us:
Download App:
  • android
  • ios