Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ യുവാവ് കുത്തികൊലപ്പെടുത്തി

  • വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ യുവാവ് കുത്തികൊലപ്പെടുത്തി
  •  ചെന്നൈ മീനാക്ഷി കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് അശ്വിനി
Aswini was stalked by killer for months

ചെന്നൈ : വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ യുവാവ് കുത്തികൊലപ്പെടുത്തി. ചെന്നൈ മീനാക്ഷി കോളജിലെ ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് അശ്വിനി. വിദ്യാര്‍ത്ഥിനി അശ്വിനിയെയാണ് 6 കാരനായ അളഗേശന്‍ എന്ന യുവാവ് ആക്രമിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. പെണ്‍കുട്ടി കോളജില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. 

കോളജിന് 100 മീറ്റര്‍ അകലെ വച്ചാണ് കയ്യില്‍ കത്തിയും ഒരു കുപ്പി മണ്ണെണ്ണയുമായി എത്തിയ അളഗേശന്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തിയ ശേഷം കുത്തിയത്. രക്തം വാര്‍ന്ന നിലയില്‍ അശ്വിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിനിയെ കുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 

Aswini was stalked by killer for months

ഇയാള്‍ ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് അശ്വിനിയുടെ കുടുംബം കഴിഞ്ഞമാസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. അശ്വിനിക്ക് അമ്മയേയുള്ളൂ. ഇവര്‍ മദുരവോയലിലാണ് താമസം. ഇവിടത്തുകാരനാണ് അളഗേശനും. എന്നാല്‍ കോളജില്‍ പോകാന്‍ ആരംഭിച്ചതോടെ പെണ്‍കുട്ടി ജാഫര്‍ഖാന്‍പേട്ടിലുള്ള അമ്മാവന്റെ വീട്ടിലാണ് കഴിയുന്നത്. അളഗേശന്‍ മിനറല്‍ വാട്ടര്‍ വ്യാപാരിയാണെന്ന് പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios