ചണ്ഡിഗഡ്: ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ആഘോഷവേളയില്‍ ഉയര്‍ത്തിയ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഗുരുദ്വാരയ്ക്ക് സമീപം സെക്ടര്‍ 34ല്‍ വച്ചായിരുന്നു സംഭവം. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ ബലൂണ്‍ പൊങ്ങിയുയരുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ഉടന്‍തന്നെ പരിക്കേറ്റവരെ സമീപത്തുള്ള പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. ആരുടേയും പരിക്ക് ഗുരുതരമല്ല.
#WATCH: At least 15 people suffered injuries in a gas balloon blast at a function in #Chandigarh Sector 34 last evening pic.twitter.com/DNAMti4bOZ
— ANI (@ANI) October 9, 2017
സ്ഥാപനത്തിന്റെ ക്ഷണം സ്വീകരിച്ചാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ ആഘോഷത്തിനെത്തിയത്. കൈകള്‍ക്കും മുഖത്തിനും കഴുത്തിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റിരിക്കുന്നത്. ബലൂണിലെ തകരാറാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ തകരാറു പറ്റിയ കൂടുതല്‍ ബലൂണ്‍ ഇവിടെ ഉണ്ടാകാമെന്നും പരിക്കേറ്റിയ ആള്‍ വ്യക്തമാക്കി.
