കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ സ്കൂൾ ഡോർമിറ്ററിയിലെ തീപ്പിടുത്തത്തിൽ ഏഴ് പെൺകുട്ടികൾ മരിച്ചു. പത്തിലേറെ പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. തീപ്പിടുത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ കെനിയൻ വിദ്യാഭ്യാസമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി രണ്ടാഴ്ച സ്കൂൾ അടച്ചിടുമെന്ന് സർക്കാർ അറിയിച്ചു.2012ൽ നെയ്റോബിയിലെ മറ്റൊരു സ്കൂളിൽ ഉണ്ടായ തീപ്പിടുത്തത്തിൽ 58 കുട്ടികൾ മരിച്ചിരുന്നു.