ഏയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ (എടിസി) നിന്നുള്ള ഓട്ടോമാറ്റിക്ക് മുന്നറിയിപ്പുകളും ഇടപെടലുകളുമാണ് നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഇടയാക്കിയത്

ദില്ലി: രാജ്യതലസ്ഥാനത്തിന്‍റെ വ്യോമയാന പരിധിയില്‍ വന്‍ ആകാശദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മൂന്ന് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന വന്‍ദുരന്തമാണ് അവസാന നിമിഷത്തിലെ നിര്‍ദേശത്തില്‍ ഒഴിവായത്. കഴിഞ്ഞ ഡിസംബര്‍ 23ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറംലോകം അറിഞ്ഞത്. ഇതില്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ (എടിസി) നിന്നുള്ള ഓട്ടോമാറ്റിക്ക് മുന്നറിയിപ്പുകളും ഇടപെടലുകളുമാണ് നൂറുകണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഇടയാക്കിയത്. ഡച്ച് വിമാനം കെഎല്‍എം, തായ്വാന്‍ വിമാനം ഈവ എയര്‍, യുഎസ് നാഷണല്‍ എയര്‍ എന്നിവയാണ് കൂട്ടിയിടിയിലേക്ക് നയിച്ചത്. 

അഫ്ഗാനിസ്ഥാനില്‍ നിന്നും ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്നു നാഷണല്‍ എയറിന്‍റെ വിമാനം എന്‍സിആര്‍ 840. ഡച്ച് വിമാനം അംസ്റ്റര്‍ഡാമില്‍ നിന്നും ബാങ്കോക്കില്‍ പോവുകയായിരുന്നു. ഈവ എയര്‍ വിയന്നയില്‍ നിന്നും ബാങ്കോക്കിലേക്കും.