പ്രളയത്തെത്തുടർന്നു നാശ നഷ്ടങ്ങൾ ഉണ്ടായത് കൊണ്ട് നവീകരണത്തിന് ശേഷം മാത്രമേ അതിരപ്പിള്ളിയിലേക്കു പ്രവേശനം അനുവദിക്കൂ. സംസ്ഥാനത്ത് മഴ കനത്തതുമുതല്‍ അതിരപ്പള്ളിയിലേക്കും വാഴച്ചാലിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. 

അതിരപ്പിള്ളി: കനത്ത മഴയെത്തുടർന്ന് അടച്ചിട്ട അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സഞ്ചരികൾക്കു തുറന്നുകൊടുക്കാൻ ഇനിയും സമയമെടുക്കും. പ്രളയത്തെത്തുടർന്നു നാശ നഷ്ടങ്ങൾ ഉണ്ടായത് കൊണ്ട് നവീകരണത്തിന് ശേഷം മാത്രമേ അതിരപ്പിള്ളിയിലേക്കു പ്രവേശനം അനുവദിക്കൂ. 
സംസ്ഥാനത്ത് മഴ കനത്തതുമുതല്‍ അതിരപ്പള്ളിയിലേക്കും വാഴച്ചാലിലേക്കും സഞ്ചാരികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.

സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ പ്രദേശത്തെ കച്ചവടക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവിടുത്തെ കച്ചവടസ്ഥാപനങ്ങള്‍ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്.