കൊച്ചി: ആലുവ ദേശത്ത് എസ്ബിടി എടിഎം ബോംബ് വച്ച് തകർക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മാണിക്യമംഗലം സ്വദേശി തോമസ് മാത്യുവിനെയാണ് നെടുന്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂൺ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ആലവയക്കടുത്ത് ദേശം കുന്നുംപുറത്തെ എസ്ബിടിയുടെ എടിഎം കൗണ്ടർ ബോംബ് വച്ച് തകർക്കാൻ ശ്രമിച്ചത്. എന്നാൽ, സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടനെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പിന്നീട്,മറ്റൊരു കേസിൽ ഒന്നാം പ്രതി കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് എ ടി എം തകർക്കാൻ ശ്രമിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.

കൃഷ്ണദാസ് നൽകിയ വിവരമനുസരിച്ച് പിന്നീട് നെടുന്പാശ്ശേരിയിൽ നിന്ന് തോമസ് മാത്യുവിനെയും അറസ്റ്റ് ചെയ്തു.ബൈക്കും മറ്റ് ആയുധങ്ങൾ പൊളിച്ച് പുഴയിൽ തള്ളിയെന്നാണ് പ്രതികൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.പക്ഷേ, മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഇവ കണ്ടെത്താൻ പൊലീസിനായില്ല.