പെരുമ്പാവൂര്‍ വെങ്ങോലയില്‍ എടിഎം കവര്‍ച്ചാ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലാണ് പുലര്‍ച്ചെ 3. 55 ന് കവര്‍ച്ചാ ശ്രമം നടന്നത്.എന്നാല്‍ ബാങ്കിന്റെ പ്രധാന ഓഫീസില്‍ ഇക്കാര്യം അറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്‌ടാക്കള്‍ രക്ഷപ്പെട്ടു. എടിഎമ്മിന്റെ മേല്‍ത്തട്ട് മാത്രമാണ് ഇളകിയതെന്നും പണം നഷ്‌ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.