തിരുവനന്തപുരം: സംസ്ഥാനത്ത് എടിഎം തട്ടിപ്പ് സംഘങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു. അധ്യാപികക്ക് പിന്നാലെ പരാതിയുമായി വനിതാ ഡോക്ടറും രംഗത്തെത്തി. ഡോ ദൃശ്യയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പ് സംഘം ഡോക്ടറുടെ എടിഎം കാര്‍ഡ‍് ബ്ലോക്ക് ചെയ്തു. ആശങ്ക തീരുന്നില്ലെന്ന് ഡോ.ദൃശ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പണം പിന്‍വലിക്കാന്‍ ശ്രമിച്ചത് വിദേശത്ത് നിന്നാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം പട്ടം സ്വദേശിനിയായ അധ്യാപികയുടെ അരലക്ഷത്തിലധികം രൂപ തട്ടിച്ചതിനു പിന്നാലെയാണ് പുതിയ പരാതി.