ബെംഗളൂരു: എടിഎം തട്ടിപ്പ് നടത്തിയ രണ്ട് വിദേശികള്‍ ബെംഗളൂരുവില്‍ പിടിയില്‍. ഹംഗറി, റൊമേനിയന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്. കൗണ്ടറുകളില്‍ പ്രത്യേക ക്യാമറ സ്ഥാപിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് ഇവര്‍ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടമായെന്ന മുന്നൂറിലധികം പരാതികള്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ പൊലീസിന് ലഭിച്ചിരുന്നു.