Asianet News MalayalamAsianet News Malayalam

ആലുവയില്‍ എടിഎം കൗണ്ടര്‍ സ്‌ഫോടനത്തില്‍ തകര്‍ക്കാന്‍ ശ്രമം

atm mechine wreck attempt in aluva
Author
First Published Jun 26, 2016, 4:29 AM IST

കൊച്ചി: ആലുവയില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് എ ടി എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം. എസ് ബി ഐ ബാങ്ക് ശാഖയോട് ചേര്‍ന്ന കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. ബൈക്കിലെത്തിയ അജ്ഞാതനാണ് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടിട്ടില്ല.

പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ആലുവ ദേശം കുന്നുംപുറത്തുളള എ ടി എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. ബൈക്കിലെത്തിയ ഹൈല്‍മറ്റും കൈയ്യുറയും ധരിച്ചയാളാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. എ ടി എം മെഷീനോട് ചേര്‍ത്ത് സ്‌ഫോടകവസ്തു സ്ഥാപിച്ചശേഷം തകര്‍ക്കുകയായിരുന്നു. ഈ സമയം നഗരത്തില്‍ റോന്ത് ചുറ്റുകയായിരുന്ന പൊലീസിന്റെ സ്‌പെഡര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് എ ടി എം കൗണ്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.

സ്‌ഫോടകവസ്തു ഉപയോഗിച്ച് മെഷീന്‍ തകര്‍ത്തശേഷം അതിനുളളിലെ പണം കൈവശപ്പെടുത്തുയായിരുന്നു ലക്ഷ്യം. ഏറെ ആസൂത്രിതമായാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തലയില്‍ സമാനമായ രീതിയില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് എ ടി എം കൗണ്ടര്‍ തകര്‍ക്കാനുളള ശ്രമ നടന്നിരുന്നു. ബോംബ് സ്‌ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും സ്ഥരലത്തെത്തി പരിശോധന നടത്തി.

Follow Us:
Download App:
  • android
  • ios