കോട്ടയം: ചെങ്ങന്നൂര്‍ ചെറിയനാട് എടിഎമ്മില്‍ കവര്‍ച്ച. ചെറിയനാട് എസ്ബിഐയുടെ എടിഎമ്മിലാണ് മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം രൂപ മോഷണം പോയതായാണ് പ്രാഥമിക നിഗമനം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം മെഷീന്‍ തകര്‍ത്തായിരുന്നു മോഷണം.

സെക്യൂരിറ്റി ഇല്ലാത്ത എടിഎം കൗണ്ടറിലാണ് മോഷണം നടന്നത്. സമാനമായ രീതിയില്‍ കായംകുളത്തെ എസ്ബിഐ എടിഎമ്മിലും കവര്‍ച്ചാ ശ്രമം ഉണ്ടായി. ചെങ്ങന്നൂര്‍ ഡിവൈഎസിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.