ബ്രിട്ടീഷ് പാര്‍ലമെന്‍റിന് മുന്നിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.പരുക്കേറ്റ് ചികിത്സയിലായിരുന്ന 75 കാരനാണ് മരിച്ചത്. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അതേസമയം ആക്രമണം നടത്തിയ ആളെ തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലണ്ടനിലെ കെൻറ് സ്വദേശിയായ 52കാരൻ ഖാലിദ് മസൂദാണ് അക്രമി. ഇസ്ലാമിക ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇയാളെ ഇതിന് മുന്പ് അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചിരുന്നു. എന്നാൽ തെളിവില്ലാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തിരുന്നില്ല. ബുധനാഴ്ചയാണ് ലണ്ടൻ നഗരത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണം നടന്നത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.