കൊച്ചി: കൊച്ചിയില്‍ സിനിമ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കാശ്യപാണ് അന്വേണ സംഘത്തലവന്‍. കൊച്ചി റേഞ്ച് ഐജി പി വിജയന്‍, ഡിസിപി അടക്കം ആറ് അംഗ സംഘത്തെയാണ് ഡിജിപി നിയോഗിച്ചത്.
ആലുവ ഡിവൈഎസ്പി ബാബുകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. എഡിജിപി ബി സന്ധ്യയ്ക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മാത്രമായി മറ്റൊരു സംഘത്തെയും ഡിജിപി നിയോഗിച്ചിട്ടുണ്ട്.
