കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ സുനില്‍ കുമാര്‍, വിജേഷ് എന്നിവരെയും കൊണ്ട് തെളിവെടുപ്പിനായി അന്വേഷണസംഘം കോയന്പത്തൂരിലേക്ക് പുറപ്പെട്ടു. പ്രതി സുനില്‍കുമാര്‍ ഉപേക്ഷിച്ച ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ടത് തമിഴ്‌നാട്ടിലെ പീളമേട്ടിലാണ്. ഇവിടെ പ്രതി സുനില്‍കുമാര്‍ ഒളിവില്‍ കഴിഞ്ഞെന്ന് പോലീസിന്റെ നിഗമനം.
അതേസമയം ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ആക്രമിച്ച ആറ് പ്രതികളേയും നടി തിരിച്ചറിഞ്ഞു. സുനില്‍കുമാര്‍, വിജേഷ്, മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നിവരെയാണ് തിരിച്ചറിഞ്ഞത . ആക്രമിച്ചത് സുനില്‍കുമാറെന്ന് നടി പൊലീസിനോട് പറഞ്ഞു.
