Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച സംഭവം; പി ടി തോമസ് എം എൽ എയുടെ മൊഴി ഇന്നെടുക്കും

Attack against actress P T Thomas
Author
First Published Jul 21, 2017, 9:01 AM IST

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പി ടി തോമസ് എം എൽ എയുടെ മൊഴി  പൊലീസ് ഇന്ന് രേഖപ്പെടുത്തും. എ. എൽ എ മാരായ അൻവർ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വെച്ച് രേഖപ്പെടുത്തിയിരുന്നു. സംഭവ ദിവസം രാത്രിയിൽ നടിയെ നേരിൽ സന്ദർശിക്കുകയും തുടർ നിയമ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തത് പിടി തോമസായിരുന്നു. ഇത് പരിഗണിച്ചാണ് മൊഴിയെടുക്കുന്നത്.

ഇതിനിടെ മുഖ്യപ്രതി സുനിൽകുമാർ സമർപ്പിച്ച ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് വാദം നടക്കും. പ്രതിക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios