കൊച്ചി: നടിയെ അക്രമിച്ച് കേസിലെ ആറ് പ്രതികളെയും ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. ഇന്നലെയാണ് നാല് പ്രതികളെ കൂടി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. പ്രധാന പ്രതികളായ സുനിയേയും, വിജേഷിനേയും ഇന്നലെ വാഗമണ്ണിലും, കോലഞ്ചേരിയിലും എത്തിച്ച് തെളിവെടുത്തിരുന്നു.
കോയമ്പത്തൂരില്‍ ഇരുവരെയും ഒളിവില്‍ കഴിയാന്‍ സഹായിച്ച ചാര്‍ളിയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഇയാളെ റിമാന്‍റ് ചെയ്തു. സംഭവത്തിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
