കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ എ.ഡബ്ല്യൂ.എച്ച് കോളജില്‍ 10 വിദ്യാര്‍ത്ഥിനികളെ അധികൃതര്‍ കോളജ് വളപ്പിനുള്ളില്‍ പൂട്ടിയിട്ടു. ക്യാംപസില്‍ നിന്ന് പോകാനിരുന്ന ടൂര്‍ അവസാന നിമിഷം റദ്ദാക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൂട്ടിയിടലിനു കാരണമെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. പിന്നീട് പയ്യന്നൂര്‍ പൊലീസെത്തി വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു. സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.