കണ്ണൂർ: മട്ടന്നൂരിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇരിട്ടി ഗവെൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിൽ അധികം വെട്ടേറ്റു. സുധീറിന്റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ബിജെപി ആണ് അക്രമത്തിനു പിറകിൽ എന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ആഴ്ച മാലൂരിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് ഇതെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇരിട്ടി, മട്ടന്നൂർ നഗരസഭകളിലും കൂടാളി, കീഴല്ലൂർ, തില്ലങ്കേരി, മാലൂർ പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചു.