രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെട്ടേറ്റ് അനിൽകുമാറിന്റെ കൈപ്പത്തി അറ്റ നിലയിലാണ്
കൊല്ലം: അഞ്ചലിൽ വാർഡ് കൗൺസിലറടക്കം രണ്ട് പേർക്ക് വെട്ടേറ്റു. അഞ്ചൽ ഗ്രാമപഞ്ചായത്തംഗവും നാലാം വാർഡ് മെമ്പറുമായ പി.അനിൽ കുമാർ, സി പി എം പ്രവർത്തകനായ ജയകുമാർ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അനിൽകുമാറിന്റെ കൈപ്പത്തി വെട്ടേറ്റ് അറ്റ നിലയിലാണ്. ആക്രണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിൽ അഞ്ചൽ സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
