ബോര്‍ഡിനെതിരെ വ്യാജ പ്രചരണങ്ങളും വാര്‍ത്തയും നല്‍കുന്നതായും പ്രസിഡന്‍റ് ആരോപിച്ചു.
തിരുവനന്തപുരം: ദേവസ്വം ബോർഡിനെ തകർക്കാൻ ഗൂഡാലോചന നടക്കുന്നതായി പ്രസിഡന്‍റ് എ. പത്മകുമാർ. ബോര്‍ഡിനെതിരെ വ്യാജ പ്രചരണങ്ങളും വാര്‍ത്തയും നല്‍കുന്നതായും പ്രസിഡന്‍റ് ആരോപിച്ചു. മണ്ഡലകാലത്തേക്കുള്ള ദിവസ വേതനക്കാരെ എടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഒരു രാഷ്ട്രീയവും നോക്കിയല്ല സുതാര്യമായാണ് നിയമനമെന്നും പത്മകുമാര്‍ പറഞ്ഞു.
