പതിനാറുകാരിക്ക് ക്രൂര മര്‍ദ്ദനം അമ്മക്കും രണ്ടാനച്ഛനുമെതിരെ കേസ് കേസെടുത്തത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ പതിനാറുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച അമ്മക്കും രണ്ടാനച്ഛനുമെതിരെ പൊലീസ് കേസ്സെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസ്. ഈങ്ങാപ്പുഴ പയോണയില്‍ താമസിക്കുന്ന നല്ലളം സ്വദേശികളായ നൗഫല്‍, ഭാര്യ റസീല എന്നിവര്‍ക്കെതരെയാണ് കേസ്.

കുട്ടി അനാഥാലയത്തില്‍ നിന്നാണ് പഠിച്ചിരുന്നത്. പരീക്ഷ കഴിഞ്ഞിട്ടും വീട്ടിലേയ്ക്ക് പോകാൻ വിസമ്മതിച്ച കുട്ടിയോട് അനാഥാലയം നടത്തിപ്പുകാര്‍ കാരണമന്വേഷിച്ചപ്പോഴാണ് രക്ഷിതാക്കളുടെ ക്രൂരമര്‍ദനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയത് . ഒറ്റക്കാലില്‍ നിര്‍ത്തി പട്ടികകൊണ്ട് അടിച്ചെന്ന് കുട്ടി പറയുന്നു. നാട്ടുകാരാണ് കുട്ടിയെ താമരശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത് . നൗഫല്‍, റസീല എന്നിവര്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ്
അറിയിച്ചു. കുട്ടിയെ വെള്ളിമാടുകുന്നിലെ സര്‍ക്കാര്‍ അനാഥമന്ദിത്തിലേക്ക് മാറ്റി. നൗഫലിന് കരള്‍ രോഗമാണെന്നും റസീലയും രോഗബാധിതയാണെന്നും പൊലീസ് അറിയിച്ചു.