പാണ്ടനാട് തത്സമയ ചര്‍ച്ചയ്‌ക്കെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍  പിടിയിൽ. പാണ്ടനാട് സ്വദേശികളായ അഭിലാഷ്, നിഖില്‍കുമാര്‍, രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. 

ചെങ്ങന്നൂര്‍: പാണ്ടനാട് തത്സമയ ചര്‍ച്ചയ്‌ക്കെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ. പാണ്ടനാട് സ്വദേശികളായ നിഖിൽ കുമാര്‍ (34), രാകേഷ്(39), അഭിലാഷ് ദാമോദരന്‍ ( 39) എന്നിവരെയാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. പിടിയിലായ മൂവരും സംഘപരിവാർ അനുഭാവികളെന്ന് പൊലീസ് അറിയിച്ചു.

മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ കണ്ണൻ നായർ, ഡിഎസ്എന്‍ജി ടെക്നീഷൻ പ്രദീപ് കുമാർ, ഡ്രൈവർ ശ്രീകാന്ത് എന്നിവരെ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. വെള്ളിയാഴ്ച്ച വൈകീട്ടാണ് തല്‍സമയ ചര്‍ച്ചാ പരിപാടി സംഘടിപ്പിക്കാനെത്തിയ മാതൃഭൂമി ചാനൽ സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സേവാഭാരതി പ്രവര്‍ത്തകരെന്ന പേരിലായിരുന്നു ഇവര്‍ ആക്രമണം നടത്തിയത്. പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമണം. പരിക്കേറ്റ മൂവരും ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കേസിൽ ഒരാൾ കൂടി പിടിയിലാനാവാനുണ്ട്.