കൊച്ചി: ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും വിലക്ക്. 15 ദിവസത്തേക്കാണു നിരോധനം. ഇന്നലെ ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.
മത്തായി മാഞ്ഞൂരാന്‍ റോഡോ, ഇആര്‍ജി റോഡ്, ഏബ്രഹാം മാടക്കല്‍ റോഡ്, സലിം അലി റോഡ് എന്നിവിടങ്ങളില്‍ കൂട്ടംകൂടുന്നതും പൊതുയോഗം, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നിരോധിച്ചു.
കേരള പൊലീസ് ആക്ട് സെക്ഷന്‍ 79 പ്രകാരമാണു നിരോധനം.
