Asianet News MalayalamAsianet News Malayalam

ഒ പനീർശെൽവത്തെ ആക്രമിക്കാന്‍ ശ്രമം

Attack against O Paneerselvam
Author
First Published Aug 6, 2017, 12:30 PM IST

ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഡിഎംകെ വിമതപക്ഷ നേതാവുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ ആക്രമണ ശ്രമം. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വച്ചാണ് ഒ പനീർശെൽവത്തെ ആക്രമിയ്ക്കാൻ ശ്രമിച്ചത്. വിമാനത്താവളത്തിന്റെ വിഐപി കവാടത്തിന് മുന്നിൽ കത്തിയുമായി നിന്നിരുന്ന യുവാവാണ് ഒ പി എസ്സിനെ ആക്രമിയ്ക്കാൻ ശ്രമിച്ചത്; ഒപിഎസ്സിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ഇയാളെ ബലം പ്രയോഗിച്ച് മാറ്റി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Follow Us:
Download App:
  • android
  • ios