കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ചേനപ്പാടി NSS UP സ്കൂളിന്‍റെ ബസിന് നേരെ ആക്രമണം. സ്കൂളിന്‍റെ സമീപത്ത് നിർത്തിയിട്ടിരുന്ന ബസിന്‍റെ മൂന്ന് ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. ഡീസൽ ടാങ്ക് തുറന്ന് അതിൽ മണ്ണ് വാരിയിട്ടു. മുൻവശത്തെ കണ്ണാടി ചില്ലും അടിച്ചുതകർത്തിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. സ്കൂൾ അധികൃതർ എരുമേലി പൊലീസിൽ പരാതി നൽകി.
കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ചേനപ്പാടി NSS UP സ്കൂളിന്‍റെ ബസിന് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. സ്കൂളിന്‍റെ സമീപത്ത് നിർത്തിയിട്ടിരുന്ന ബസിന്‍റെ മൂന്ന് ടയറുകളുടെ കാറ്റ് അഴിച്ചുവിട്ടു. ഡീസൽ ടാങ്ക് തുറന്ന് അതിൽ മണ്ണ് വാരിയിട്ടു. മുൻവശത്തെ കണ്ണാടി ചില്ലും അടിച്ചുതകർത്തിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയാണ് സംഭവം നടന്നത്. സ്കൂളിന് സമീപത്തുള്ള വീട്ടുകാർ ശബ്ദം കേട്ടിരുന്നതായി പറയുന്നു. എഴുന്നേറ്റ് നോക്കിയപ്പോൾ മൂന്ന് പേർ ഓടിമറയുന്നതാണ് കണ്ടതെന്നും ഇവർ വ്യക്തമാക്കുന്നു. തെരുവുവിളക്കില്ലാത്ത സ്ഥലമായിരുന്നതിനാൽ ആളുകളെ തിരിച്ചറിയാനുമായില്ല.
ബസ് മുടങ്ങിയതോടെ നിരവധി കുട്ടികളുടെ ഇന്നത്തെ ക്ലാസ് മുടങ്ങി. ബസിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് എരുമേലി പൊലീസ് അന്വേഷണം തുടങ്ങി.
