തൃശ്ശൂര്‍: തൃശൂര്‍ കേരള വര്‍മ്മ കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായ അഖിലിന് വെട്ടേറ്റു. രാവിലെ കോളജിലേക്ക് പോകുന്നതിനിടെ ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് വെട്ടിയത്. വലതുകൈക്കാണ് പരിക്കേറ്റത്.

പരുക്ക് ഗുരുതമല്ല. എബിവിപി പ്രവര്‍ത്തകരാണ്  ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ഒരു മുന്‍ എബിവിപിയുടെ പ്രവര്‍ത്തകന്‍ അടുത്ത കാലത്ത് കോളജിലെത്തിയത് എസ്എഫ്‌ഐ പ്രവത്തകര്‍ തടഞ്ഞിരുന്നു. ഇതാകാം അക്രമിത്തിന് കാരണമെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.