എസ് ഐക്ക് വെട്ടേറ്റു വെട്ടേറ്റത് ആര്യനാട് എസ് ഐ അജീഷിന്

തിരുവനന്തപുരം: ആര്യനാട് എസ് ഐ അജീഷിന് വെട്ടേറ്റു. രാവിലെ പത്തര യോടെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് മീനാങ്കൽ വലിയ കലുങ്ക് കരിപ്പാലം പ്രഭാകരൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

മീനാങ്കൽ പന്നി കുഴിയിൽ വൃക്ഷ തൈ നട്ടു പിടിപ്പിക്കുകയായിരുന്ന തൊഴിലുറപ്പു തൊഴിലാളികളെ ഒരാൾ ഭീഷണിപ്പെടുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ എസ് ഐ യും സംഘവും അക്രമിയോട് ആയുധം നിലത്തിടാൻ എസ് ഐ ആവശ്യപ്പെട്ടു.

ഇതിനിടെ ഇയാള്‍ കയ്യിൽ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ചു വെട്ടുകയായിരുന്നു. അക്രമത്തിൽ ഇടതു കൈക്ക് പരിക്കേറ്റ എസ് ഐ ആര്യനാട് ആശുപത്രിൽ ചികികസ തേടി കയ്യിൽ ആറു തുന്നൽ ഉണ്ട്. അക്രമി മാനസീക അസ്വാസ്ഥ്യം ഉള്ള ആളാണെനന്നും ഒറ്റയ്ക്ക് താമസിച്ചു വരുന്ന ആളാണെന്നും പറയുന്നു.