ദില്ലി: ആഗ്രയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ദമ്പതികള്‍ക്കുനേരെ ആക്രമണം. ഫത്തേപൂര്‍ സിക്രിയില റെയില്‍വേ സ്റ്റേഷനു സമീപത്ത് വച്ചായിരുന്നു മര്‍ദ്ദനം. ഇരുവരുടേയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതിനും സെല്‍ഫി എടുത്തതിനും ശേഷം വടി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. അസഭ്യപ്രയോഗങ്ങളും നടത്തിയ ശേഷമായിരുന്നു ആക്രമണം. തലയോട്ടിക്ക് പരിക്കേറ്റ സ്വിസ് ദമ്പതികളെ ദില്ലിയിലെ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.