മലപ്പുറം: കോട്ടക്കലില്‍ ട്രാന്‍സ്‍ജെന്‍ററിന് നേരെ ആക്രമണം. പരിക്കു പറ്റിയ ഒതുക്കുങ്ങല്‍ സ്വദേശി ലയയെ മലപ്പുറം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെ കോട്ടക്കലില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ പോകുന്നതിന് ഇടയിലായിരുന്നു ആക്രമണം.

ആര്യവൈദ്യശാലക്ക് മുന്നില്‍ വെച്ച് ഷിഹാബ് എന്നയാളും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. മുഖത്തടിക്കുകയും വസ്ത്രങ്ങല്‍ വലിച്ചു കീറാന്‍ ശ്രമിക്കുകയുമായിരുന്നു
റോഡിലൂടെ പ്രതിയും സംഘവും ചേര്‍ന്ന് വലിച്ചിഴക്കുകയും ചെയ്തെന്നും ഒതുക്കുങ്ങല്‍ സ്വദേശിയായ ഷഹല്‍ എന്ന ലയ പറയുന്നു

നേരത്തെയും തനിക്കെതിരെ ആക്രമണമുണ്ടായിരുന്നതായും ലയ പറയുന്നു. പ്രതി ഷിഹാബു തന്നെയായിരുന്നു ആക്രമിച്ചിരുന്നത്. കോട്ടക്കല്‍ പൊലീസിന് ലയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് എസ് െഎ വിനോദ് അറിയിച്ചു