കാസര്‍ഗോഡ്: അമ്മായിയമ്മ ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് തുടങ്ങിയ വഴക്കിനൊടുവില്‍ മരുമകള്‍ അമ്മായിയമ്മയെ വാക്കത്തികൊണ്ട് വെട്ടി. കാസർകോട് ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊട്രച്ചാൽ പുതിയകണ്ടത്തെ കാനം വേണുവിന്റെ ഭാര്യ ടി.കെ. വിജയലക്ഷ്മിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ മകൻ പ്രിയദർശന്റെ ഭാര്യ ഷമീമയുടെ പേരിൽ പോലീസ് കേസെടുത്തു
വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് കൈകുഴയ്ക്ക് പരിക്കുപറ്റിയ വിജയലക്ഷ്മി ജില്ലാ ആശു പത്രിയിൽ ചികിത്സയിലാണ്. രാവിലെ പ്രഭാത ഭക്ഷണം ഉണ്ടാക്കിയതിലാണ് വിജയ ലക്ഷ്മിയും ഷമീമയും കോർത്ത്. ചപ്പാത്തിയും കറിയും വച്ചുണ്ടാക്കി കഴിക്കാൻ വിളിച്ച വിജയലക്ഷ്മിയുടെ മുന്നിൽ വെച്ച് ഷമീമ ചപ്പാത്തിക്കു രുചിയില്ല എന്ന് പറഞ്ഞ് പാത്രം വലിച്ചെറിഞ്ഞു.
ഇത് വിജയലക്ഷ്മി ചോദ്യം ചെയ്തപ്പോൾ പ്രകോപിതയായ ഷമീമ കയ്യിൽകിട്ടിയ വാക്കത്തി കൊണ്ട് വിജയലക്ഷ്മിയെ വെട്ടുകയായിരുന്നു വെന്നു പോലീസ് പറഞ്ഞു. യിൽ നിന്ന് നിരംന്തരം പീഡന മേൽക്കേണ്ടി വരുന്നതായും വിജയലക്ഷ്മി തന്നെ തേങ്ങ കൊണ്ട് തലയ്ക്ക് തല്ലു കയായിരുന്നുവെന്നും ഷമീമ ആരോപിച്ചു.
