എല്‍ഡിഎഫ് പ്രചരണത്തിനെത്തിയ എട്ടു വയസുകാരിക്കു നേരെ ആര്‍എസ്എസ് ആക്രമണം പ്രചരണ വാഹനം തകര്‍ത്തു
ആലപ്പുഴ: ചെങ്ങന്നൂര് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്ഡിഎഫ് പ്രചരണത്തിനെത്തിയ എട്ടു വയസുകാരി പ്രാര്ത്ഥനക്കും സംഘത്തിനും നേരെ ആര്എസ്എസ് ആക്രമണമെന്ന് പരാതി. വാഹനത്തിന്റെ ഡ്രൈവറെ അക്രമിസംഘം മര്ദ്ദിച്ചുവെന്നും പ്രചരണ വാഹനം തകര്ത്തുവെന്നുമാണ് ആരോപണം.
ചെങ്ങന്നൂര് പുത്തന്കാവിലെ പ്രചരണ പരിപാടി കഴിഞ്ഞ് നഗരത്തിലെത്തിയപ്പോഴായിരുന്നു അക്രമം. ബിജെപി പ്രവര്ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. വാഹനത്തിന്റെ ഡ്രൈവറെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
