എസ്ഐ സനല്‍ രാജ്, സിവില്‍ പോലീസ് ഓഫീസറായ അനിഷ് എന്നിവര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ ആക്രമണം നടത്തി. എസ്ഐ സനല്‍ രാജ്, സിവില്‍ പോലീസ് ഓഫീസറായ അനിഷ് എന്നിവര്‍ക്ക് പരിക്കേറ്റു. വൈക്കീട്ട് അഞ്ചുമണിയോടെയായിരുന്നു അക്രമണം. ഒരു മോഷണകേസുമായി ബന്ധപ്പെട്ട് കക്കാടംപൊയിലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രണ്ട് പേർ തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ അക്രമണം നടത്തുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കക്കാടംപൊയില്‍ സ്വദേശികളായ വെര്‍മിഷ് മാത്യൂ, ലിന്‍ഡ രമേഷ് എന്നിവരാണ് സ്റ്റേഷനില്‍ അക്രമണം അഴിച്ചുവിട്ടത്. രണ്ട് പേരെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ഇവര്‍ സ്റ്റേഷനില്‍ അക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അക്രമണം നടത്തിയ ഇവര്‍ സ്റ്റേഷനിലെ ഫര്‍ണ്ണിച്ചര്‍ അടിച്ച് തകര്‍ത്തു. സെല്ലിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയും ഇവര്‍ തകര്‍ത്തതായി പോലീസ് പറഞ്ഞു.