കണ്ണൂർ: കണ്ണൂരില്‍ രണ്ട് ബിജെപി - ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു. മുഴക്കുന്നിലാണ് സംഭവം. മുഴക്കുന്നിൽ മുഴക്കുന്ന് കടുക്കപ്പാലം സ്വദേശി സുകേഷ്, മറ്റൊരു ബിജെപി പ്രവർത്തകനായ സന്തോഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഉച്ചയോടെ പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലെത്തിയ മുപ്പത് പേരടങ്ങുന്ന സംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം വെട്ടുകയായിരുന്നു. പരിക്കേറ്റവരിൽ സുകേഷിന്റെ നില ഗുരുതരമായതിനാൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. കൈക്കും വയറിനുമാണ് സുകേഷിന് വെട്ടേറ്റത്.