Asianet News MalayalamAsianet News Malayalam

മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; സംഘപരിവാർ വാര്‍ത്താ സമ്മേളനങ്ങൾ ബഹിഷ്കരിച്ച് കെയുഡബ്ല്യുജെ

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു.

Attack media activists Kuwj boycotted the news conference of the BJP
Author
Thiruvananthapuram, First Published Jan 3, 2019, 3:06 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്‍റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു. കെപി ശശികലയുടെ വാർത്താ സമ്മേളനം കോട്ടയം പ്രസ് ക്ലബ്ബിൽ നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമ പ്രവർത്തകർ അറിയിച്ചു. 

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത ശബരിമല കർമ്മ സമിതിയും ബിജെപിയും സംസ്ഥാനത്തുടനീളം മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയാണ്. ഹര്‍ത്താല്‍ അക്രമം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ഹർത്താലിന് ആഹ്വാനം ചെയ്തവർ ഇന്ന് വിളിച്ചു ചേർക്കുന്ന പത്രസമ്മേളനങ്ങൾ ബഹിഷ്കരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് യൂണിറ്റ് അറിയിച്ചു. മറ്റ് ജില്ലകളിലും ബഹിഷ്കരണ നടപടി സ്വീകരിച്ചിട്ടുണ്ട്. 

മാത്രമല്ല ബിജെപി ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരപന്തലില്‍ നിന്നുള്ള മുഴുവന്‍ വാര്‍ത്തകളും ബഹിഷ്കരിക്കുവാനും തീരുമാനിച്ചു. 
 

Follow Us:
Download App:
  • android
  • ios