വളാഞ്ചേരിയിലെ ഒരു ജ്വല്ലറി സ്ഥാപനത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലെത്തി ഫോണ്‍ മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് ഷിഹാബുദ്ധീനെതിരെ കേസെടുത്തിരുന്നത്. ഷിഹാബുദ്ധീനെ അന്വേഷിച്ച് സ്‌റ്റേഷനിലെത്തിയ സഹോദരന്‍ അബ്ദുള്ള അക്രമത്തിന് തുടക്കമിട്ടു. മദ്യലഹരിയിലായിരുന്ന ഇരുവരും ചേര്‍ന്ന് ബഹളം വെച്ച് ഫയലുകള്‍ വലിച്ചെറിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കയ്യേറ്റം ചെയ്തു.

സുരേഷ് കുമാര്‍, രതീഷ് എന്നീ പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിഹാബുദ്ദീനും അബ്ദുള്ളക്കുമെതിരെ സ്‌റ്റേഷന്‍ അക്രമിച്ചതിന് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തു.തിരൂര്‍ കോടിതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.