കൊച്ചി: കോതമംഗലത്ത് പൊലീസിന് നേരെ ആക്രമണം. മോഷണക്കേസിൽ തൊണ്ടിമുതലായ ബൈക്ക് കസ്റ്റഡിയിലെടുക്കാൻ എത്തിയ എസ്ഐക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബൈക്കുകൾ മോഷ്ടിച്ചതിന് പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോതമംഗലത്തെ ആക്രിക്കടയിൽ ബൈക്ക് വിറ്റുവെന്ന ഇവരുടെ മൊഴിയനുസരിച്ചാണ് എസ് ഐയും സംഘവും എത്തിയത്.
എന്നാൽ പരിശോധനക്ക് എത്തിയ പൊലീസിനെ കടയുമകൾ ആക്രമിക്കുകയായിരുന്നു. കോതമംഗലം എസ് ഐ സുധീർ മനോഹറിനും സിവിൽ പൊലീസ് ഓഫീസർമാരായ ജോഷിക്കും ഷിബിക്കും നേരെയായിരുന്നുആക്രണം. പിന്നീട് കൂടുതൽ പൊലീസ് എത്തി കടയുടമകളായ കൈതക്കാട്ടിൽ ഷാജിയെയും അഷ്റഫിനെയും അറസ്റ്റ് ചെയ്തു. എസ്ഐയും സിപിഓമാരും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
