സ​ബ​ർ​ക​ന്ത ജി​ല്ല​യി​ൽ ക​ഴി​ഞ്ഞാ​ഴ്​​ച 14 മാ​സം പ്രാ​യ​മു​ള്ള കുഞ്ഞിനെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ ബീഹാ​ർ സ്വ​ദേ​ശി അ​റ​സ്​​റ്റി​ലാ​യ​തി​നെ തു​ട​ർ​ന്നാണ് ആ​ക്ര​മ​ണം അഴിച്ചുവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുളള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയാണ് പ്രധാനമായും അക്രമം നടക്കുന്നത്. 

അഹമദാബാ​ദ്​: ഗു​ജ​റാ​ത്തി​ൽ ഇ​ത​ര സം​സ്​​ഥാ​ന തൊഴിലാളികള്‍ക്ക് നേരെ വ്യാ​പ​ക ആ​ക്ര​മ​ണം. സ​ബ​ർ​ക​ന്ത ജി​ല്ല​യി​ൽ ക​ഴി​ഞ്ഞാ​ഴ്​​ച 14 മാ​സം പ്രാ​യ​മു​ള്ള കുഞ്ഞിനെ ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ൽ ബീഹാ​ർ സ്വ​ദേ​ശി അ​റ​സ്​​റ്റി​ലാ​യ​തി​നെ തു​ട​ർ​ന്നാണ് ആ​ക്ര​മ​ണം അഴിച്ചുവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നും ബീഹാറില്‍ നിന്നുമുളള കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെയാണ് പ്രധാനമായും അക്രമം നടക്കുന്നത്. 

സംഭവത്തിൽ അഞ്ച് ജില്ലകളില്‍ നിന്നായി 180ഓളം പേരെ വെള്ളിയാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഗാ​ന്ധി​ന​ഗ​ർ, മെ​ഹ്​​സാ​ന, സ​ബ​ർ​ക​ന്ത, പ​ത്താ​ൻ, അ​ഹമ്മ​ദാ​ബാ​ദ്​ ജി​ല്ല​ക​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​ത്. സംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ, കച്ചവടം നടത്തുന്നവർ എന്നിവരെയാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നം വയ്ക്കുന്നത്. ബുധനാഴ്ച്ചവരെ തുടർന്ന ആക്രമണത്തിൽ നിരവധി ഇതര സംസ്ഥാന തൊഴിലാളകൾ ഗുജറാത്ത് വിട്ടതായി റിപ്പോർട്ടുകളുണ്ട്.

സെ​പ്​​റ്റം​ബ​ർ 28ന്​ ​സ​ബ​ർ​ക​ന്ത ജി​ല്ല​യി​ലെ ഹ​മ്മ​ത്​ ന​ഗ​റി​ൽ​ ഠാ​കു​ർ സ​മു​ദാ​യാം​ഗ​മാ​യ കു​ഞ്ഞി​നെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. കേസിൽ സെ​റാ​മി​ക്​ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബി​ഹാ​ർ​കാ​ര​നാ​യ ര​വീ​ന്ദ്ര​സാ​ഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്​ ഇ​ത​ര സം​സ്​​ഥാ​നക്കാ​രെ​ക്കു​റി​ച്ച്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​ദ്വേ​ഷ​വാ​ർ​ത്തകൾ പ്ര​ച​രി​ക്കു​ക​യും ആ​ക്ര​മ​ണ​ങ്ങ​ൾ നടത്തുന്നതിന് ആഹ്വാനം ചെയ്യുകയുമായിരുന്നു. വാ​ദ്​​ന​ഗ​റി​ൽ ജ​ന​ക്കൂ​ട്ടം ഫാ​ക്​​ട​റി അ​ഗ്​​നി​ക്കി​ര​യാ​ക്കി. സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ട ഠാ​കു​ർ സ​മു​ദാ​യത്തിലുള്ളവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാ​ഗവുമെന്ന് പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ശി​വാ​ന​ന്ദ്​ ഝാ ​പറഞ്ഞു.

സംഭവത്തിൽ ഠാ​ക്കൂ​ർ സേ​ന നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് ഠാക്കൂര്‍ രം​ഗത്തെത്തി. അറസ്റ്റ് ചെയ്യപ്പെട്ടവർ നിരപരാധികളാണെന്നും അവരെ 72 മണിക്കൂറിനുള്ളിൽ വിട്ടയക്കണമെന്നും അല്‍പേഷ് പറഞ്ഞു. കൂടാതെ ആറ് ജില്ലകളിൽനിന്നായി 500ഒാളം പേർക്കെതിരെ കേസ് നൽകുകയും ചെയ്തു.