തിരുവനന്തപുരം: ആറ്റിങ്ങലില്‍ മുത്തശ്ശിയേയും പേരക്കുട്ടിയേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ലിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി. തിങ്കളാഴ്ച ശിക്ഷ വിധിക്കും.

ടെക്നോപാര്‍ക്കില്‍ ഒരേ കമ്പനിയിലെ ജീവനക്കാരായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുന്നതിനായി അനുശാന്തി നിനു മാത്യുവിനൊപ്പം കൊലപാതകത്തിനു കൂട്ടുനില്‍ക്കുകയായിരുന്നു. നിനു മാത്യു പട്ടാപ്പകല്‍ വീട്ടില്‍ക്കയറി കാമുകിയുടെ ഭര്‍തൃമാതാവിനെയും മകളെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2014 ഏപ്രില്‍ 16ന് ആയിരുന്നു സംഭവം. ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന(57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്.

കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയത്.