Asianet News MalayalamAsianet News Malayalam

ആങ് സാന്‍ സ്യൂചി; എല്ലി വീസല്‍ പുരസ്‌കാരം തിരിച്ചെടുത്തു

  • ആറ് വര്‍ഷം മുമ്പാണ് മ്യൂസിയം സൂചിക്ക് പുരസ്‌കാരം സമ്മാനിച്ചത്.
Aung San Suu Kyi Elie Wiesel Award was recall

മ്യാന്‍മാര്‍ ഭരണാധികാരി ആങ് സാന്‍ സ്യൂചിക്ക് സമ്മാനിച്ച എല്ലി വീസല്‍ പുരസ്‌കാരം തിരിച്ചെടുക്കുകയാണെന്ന് യു.എസ്. ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ അറിയിച്ചു. ആറ് വര്‍ഷം മുമ്പാണ് മ്യൂസിയം സൂചിക്ക് പുരസ്‌കാരം സമ്മാനിച്ചത്. റോഹിംഗ്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെതിരേ സൂചി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അധികൃതരുടെ നടപടി. 

മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ സ്യൂചിക്ക് ലഭിച്ചിരുന്ന നിരവധി പുരസ്‌കാരങ്ങള്‍  സംഘടനകള്‍ തിരിച്ചെടുത്തിട്ടുണ്ട്. മ്യാന്മാറിലെ ന്യൂനപക്ഷ വിഭാഗമായ റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ രൂക്ഷമായ വംശഹത്യയാണ് മ്യാന്മാറില്‍ അരങ്ങേറുന്നത്. 

മ്യാന്മാറിലെ ക്രൂരതകള്‍ മാസങ്ങളായി തങ്ങളെ വിചിന്തനത്തിന് പ്രയരിപ്പിക്കുന്നെന്നാണ് മ്യൂസിയം അധികൃതര്‍ ഇത് സംബന്ധിച്ച് അറിയിച്ചത്. എന്നാല്‍ മ്യൂസിയം അധികൃതര്‍ക്ക് ലഭിച്ച തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാന്‍ മ്യൂസിയം തയ്യാറായില്ലെന്നും ആങ് സാന്‍ സ്യൂചിയുടെ വക്താവ് അറിയിച്ചു. 1991 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ആങ് സാന്‍ സൂചിക്കായിരുന്നു. 

Follow Us:
Download App:
  • android
  • ios