ഈ അജ്ഞാതനായുള്ള തിരച്ചിലിലാണ് അധികൃതര്‍ ഇപ്പോള്
ചിലപ്പോള് ഭാഗ്യം അങ്ങനെയാണ് ഒരാളെ തന്നെ തേടിവരും, അതും തുടര്ച്ചയായി. ഓസ്ട്രേലിയയിലെ സിഡ്നി അത്തരമൊരു സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ച ലോട്ടറിയിലൂടെ അഞ്ച് കോടിയിലധികം നേടിയയാള്ക്ക് തന്നെ ഈ ആഴ്ചയിലും ലോട്ടറിയടിച്ചും, അതും അഞ്ചുകോടിയിലേറെ. എന്നാല് ആര്ക്കാണ് ലോട്ടറിയടിച്ചതെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഈ അജ്ഞാതനായുള്ള തിരച്ചിലിലാണ് അധികൃതര് ഇപ്പോള്. നാല്പതിന് മേലെ പ്രായമുള്ള ആളാണ് ലോട്ടറി എടുത്തതെന്ന് ലോട്ടറി വിതരണം ചെയ്ത കടക്കാരന് പറയുന്നു.
ഇത്ര ചെറിയ ഇടവേളകളില് ഒരാള്ക്ക് തന്നെ ഇത്ര വലിയ തുക ലഭിക്കുന്നത് അപൂര്വ്വമാണെന്നാണ് നിരീക്ഷണം. ലോട്ടറി അടിച്ചാല് എന്ത് ചെയ്യുമെന്ന ചോദ്യത്തിന് റിയല്എസ്റ്റേറ്റിലും കാര് വാങ്ങാനും ഉപയോഗിക്കുമെന്നായിരുന്നു ലോട്ടറി എടുക്കുമ്പോള് ഇയാള് പറഞ്ഞതെന്ന് ലോട്ടറി വിതരണം ചെയ്ത കടക്കാരന് പറയുന്നു. അഞ്ച് കോടി രൂപ വച്ച് രണ്ട് തവണയായി നേടിയ 10 കോടി രൂപയാണ് ഈ അജ്ഞാതനെ കാത്തിരിക്കുന്നത്.
ബോണ്ടി മേഖലയില് നിന്നുള്ള ഈ നാല്പ്പതുകാരനായുളള തിരച്ചിലിലാണ് ലോട്ടറി ഏജന്സികള്. സര്ക്കാരും സര്ക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന ലോട്ടറികള് ഏറെ സജീവമായിട്ടുള്ള രാജ്യമാണ് ഓസ്ട്രേലിയ.
