Asianet News MalayalamAsianet News Malayalam

എട്ട് വര്‍ഷങ്ങള്‍ക്കൊടുവില്‍ ആ ഭീമന്‍ മുതല വലയിലായി

  • 600 കിലോഗ്രാം ഭാരം
  • നീളം 4.7 മീറ്റര്‍
  • ഭീമന്‍ മുതല വലയില്‍
Australian Monster Crocodile Caught After Eight Years OF Hunting
Author
First Published Jul 10, 2018, 11:57 AM IST

സിഡ്‍‍നി: എട്ട് വര്‍ഷത്തെ തുടര്‍ച്ചയായ ശ്രമത്തിനൊടുവില്‍ ആ ഭീമന്‍ മുതലയെ പിടികൂടി. 2010 ല്‍ ആരംഭിച്ച ശ്രമങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം അവസാനമായത്. ലോകത്തേ ഏറ്റവും ഭാരമുള്ള മുതലകളിലൊന്നാണ് കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ വലയിലായത്. 

600 കിലോഗ്രാം ഭാരമുള്ള ഈ മുതലയുടെ നീളം 4.7 മീറ്ററാണ് (15.4 അടി). ഓസ്ട്രേലിയയിലെ മനുഷ്യവാസമില്ലാത്ത  ഒരു ഫാമിലേക്ക് ഈ മുതലയെ മാറ്റിയിരിക്കുകയാണ് അധികൃതര്‍. 2010 ല്‍ ശ്രദ്ധയില്‍പ്പെട്ടതു മുതല്‍ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ അത് എളുപ്പമായിരുന്നില്ല. മുതലുയുടെ ഭാരവും പ്രായവും അംഗീകരിക്കേണ്ടതുണ്ടെന്നും വന്യജീവി വകുപ്പിലെ മുതിര്‍ന്ന   ഉദ്യോഗസ്ഥന്‍ ജോണ്‍ ബര്‍ക്ക് പറഞ്ഞു. 

ഓസ്ട്രേലിയയിലെ കാതറിന്‍ നദിയിലാണ് ഈ മുതലയെ കണ്ടെത്തിയത്. ഓരോ വര്‍ഷവും 250 ഓളം മുതലകളെയാണ് ഇങ്ങനെ പിടികൂടാറുള്ളത്. മുതലകള്‍ വര്‍ഷം രണ്ട് പേരെയെങ്കിലും കൊല്ലുന്നത് ഓസ്ട്രേലിയയില്‍ പതിവാണ്. 1970 ല്‍ മുതലകളെ സംരക്ഷിത ജീവിവര്‍ഗ്ഗമായി പ്രഖ്യാപിച്ചതോടെ മുതലകളുടെ എണ്ണം വര്‍ദ്ധിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios