വിയന്ന: ജർമൻ സേച്ഛാധിപതിയായ ഹിറ്റ്ലറുടെ മുഖസാദൃശ്യമുള്ള യുവാവിനെ ഓസ്ട്രിയൻ പോലീസ് പിടികൂടി. നാസി കാലഘട്ടത്തെ പ്രകീർത്തിച്ചെന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ‘ഹിറ്റ്ലർ മീശ’ വച്ചിട്ടുള്ള ഇയാൾ ന്ധഹെറാൾഡ് ഹിറ്റ്ലർ’ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. നാസി കാലഘട്ടത്തെ പ്രകീർത്തിക്കുന്നത് ഓസ്ട്രിയയിൽ കുറ്റകരമാണ്. 

ബ്രോണാവു ആം ഇൻ എന്ന സ്ഥലത്തുള്ള ഹിറ്റ്ലറുടെ ജന്മഗൃഹത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളും ഇയാളുടെ പക്കൽ നിന്ന് അധികൃതർ പിടിച്ചെടുത്തു. ഹിറ്റ്ലറോടുള്ള ആരാധന മൂത്ത് ജർമനിയുമായി അതിർത്തി പങ്കിടുന്ന അപ്പർ ഓസ്ട്രിയ സംസ്ഥാനത്തുള്ള പ്രദേശത്തേക്ക് അടുത്തിടെ ഇയാൾ താമസം മാറ്റിയിരുന്നു. 

ഇതൊരു താമാശയായി കാണാൻ സാധിക്കില്ലെന്ന് പോലീസ് വക്താവ് ഡേവിഡ് ഫർനെർ പറഞ്ഞു. താൻ ചെയ്യുന്ന കാര്യത്തിന്‍റെ ഗൗരവം യുവാവിന് അറിയാമായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു. 1889 ഏപ്രിൽ 20ന് അപ്പർ ഓസ്ട്രിയയിലെ ബ്രോണാവുവിൽ മൂന്നുനില കെട്ടിടത്തിലാണ് ഹിറ്റ്ലർ ജനിച്ചത്.