തൃശൂര്‍: ഇരിങ്ങാലക്കുടയിൽ യാത്രക്കാരനെ മര്‍ദ്ദിച്ച് ആഭരണങ്ങൾ മോഷ്ടിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ. പൊറത്തുശ്ശേരി സ്വദേശി പ്രജീഷിനെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
ആനന്ദപുരം സ്വദേശി ബാബുവിനെ മര്‍ദ്ദിച്ച് മാലയും മോതിരവും കവര്‍ന്നെന്നാണ് കേസ്. ഇരിങ്ങാലക്കുടയിൽ നിന്ന് ആനന്ദപുരത്തേക്ക് ഓട്ടോ വിളിച്ചതായിരുന്നു ബാബു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ബാബുവിനെ മര്‍ദ്ദിച്ച് ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും
