തമിഴിസൈയ്ക്ക് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ പിന്നിലേക്ക് തള്ളിമാറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു

ചെന്നൈ: ഇന്ധന വില വര്‍ധനയെക്കുറിച്ച് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജനോട് ചോദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം. ചെന്നൈയിലെ സെയ്ദാപേട്ടില്‍ തമിഴിസൈ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഒരു ഓട്ടോ ഡ്രൈവര്‍ അവരോട് ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ചോദിച്ചത്. കതിര്‍ എന്നയാളെയാണ് ബിജെപി അനുഭാവികള്‍ മര്‍ദ്ദിച്ചത്.

തമിഴിസൈയ്ക്ക് ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ പിന്നിലേക്ക് തള്ളിമാറ്റുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. താനൊരു ഓട്ടോ ഡ്രൈവറാണെന്നും ഇന്ധന വില വര്‍ധന തന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ടാണ് വില വര്‍ധനവിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചതെന്ന് കതിര്‍ പറഞ്ഞു.

വീഡിയോ കടപ്പാട്- പോളിമര്‍ ടിവി