കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പാറപ്രം സ്വദേശി സുജിത്താണ് മരിച്ചത്. തലശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

ഇന്നലെ അര്‍ദ്ധരാത്രി പാറപ്രം കവലയ്ക്കു സമീപമാണ് സംഭവം. ഓട്ടോറിക്ഷ ആളിക്കത്തുന്നത് കണ്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വാഹനത്തിനുള്ളില്‍ സുജിത്തിനെ കാണുന്നത്. തീ അണയ്ക്കുമ്പോഴേക്കും സുജിത് കത്തിക്കരിഞ്ഞിരുന്നു. രാവിലെ തലശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് സര്‍ജനും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.