മുട്ടം ഐഎച്ച്ആര്‍ഡിഇ സ്‌ക്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.

ഈരാറ്റുപേട്ട് മേലുകാവിന് സമീപം ഓട്ടോറിക്ഷ മതിലിലിടിച്ച് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. മുട്ടം ഐഎച്ച്ആര്‍ഡിഇ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഈരാറ്റു പേട്ട - തൊടുപുഴ റൂട്ടില്‍ മേലുകാവിന് സമീപത്താണ് അപകടം നടന്നത്. മുട്ടം ഐഎച്ച്ആര്‍ഡിഇ സ്‌ക്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. തൊടുപുഴ സ്വദേശികളായ ആനന്ദ് സാബു, അലന്‍ എന്നിവരാണ് മരിച്ചത്. 

പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ ഈാരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊടും വളവില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ വഴിയരുകിലെ വീടിന്റെ മതിലിടിച്ചാണ് മറിഞ്ഞത്. ഭരണങ്ങാനം പള്ളിയിലേക്ക് കൂട്ടുകാരന്റെ വാഹനത്തില്‍ പോകുന്നു എന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.