ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് പാവപ്പെട്ട രോഗികള്‍ക്ക് എമര്‍ജന്‍സി കാഷ്വാലിറ്റി സര്‍വ്വീസുകള്‍ സൗജന്യമായി ലഭ്യമാക്കുക

പാലക്കാട്: പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പാലക്കാട് ജില്ലയിലെ നെന്മാറ ഭാഗത്തെ രോഗികള്‍ക്ക് എല്ലാ അടിയന്തിര ചികിത്സകളും സൗജന്യമായി നല്‍കുമെന്ന് നെന്മാറ അവായിറ്റസ് ആശുപത്രി. ഇന്ന് (ഓഗസ്റ്റ് 18) മുതല്‍ മൂന്ന് ദിവസത്തേക്കാണ് പാവപ്പെട്ട രോഗികള്‍ക്ക് എമര്‍ജന്‍സി കാഷ്വാലിറ്റി സര്‍വ്വീസുകളും ആവശ്യമായി വന്നാവല്‍ ഒപി സര്‍വ്വീസുകളും സൗജന്യമായി നല്‍കുക എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സാമ്പത്തിക അവസ്ഥ മോശമാണ് എന്നതിനാലല്‍ ആരും ചികിത്സിക്കാതിരിക്കരുതെന്നും ഇവര്‍ വ്യക്തമാക്കുന്നു.