' കീഴടക്കപ്പെട്ടുവെന്ന് തോന്നിയാല്‍ കീഴടങ്ങണം. കേസൊക്കെ പിന്നീട്. കീഴടങ്ങിക്കൊടുത്താന്‍ കൊല്ലപ്പെടുന്നത് തടയാം. ജീവന്‍ രക്ഷിക്കാം'. എന്നായിരുന്നു ഡിജിപിയുടെ പ്രഭാഷണം. 

കര്‍ണ്ണാടക: ബലാത്സംഗത്തെ എതിര്‍ക്കാതിരുന്നാല്‍ ജീവന്‍ രക്ഷിക്കാമെന്ന കര്‍ണ്ണാടക മുന്‍ ഡിജിപി എച്ച്.ടി സാങ്‌ലിയാനയുടെ പ്രസ്താവന വിവാദത്തില്‍. 
' കീഴടക്കപ്പെട്ടുവെന്ന് തോന്നിയാല്‍ കീഴടങ്ങണം. കേസൊക്കെ പിന്നീട്. കീഴടങ്ങിക്കൊടുത്താന്‍ കൊല്ലപ്പെടുന്നത് തടയാം. ജീവന്‍ രക്ഷിക്കാം'. എന്നായിരുന്നു ഡിജിപിയുടെ പ്രഭാഷണം. 

ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാദേവിയുള്‍പ്പെടെയുള്ള സ്ത്രീകളെ ആദരിക്കാന്‍ വിളിച്ച ചടങ്ങിലായിരുന്നു ഡിജിപിയുടെ വിവാദ പ്രസ്താവന. നിര്‍ഭയയുടെ അമ്മയെ കുറിച്ച് ഇയാള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'നിര്‍ഭയയുടെ അമ്മയ്ക്ക് നല്ല ശരീരവടിവാണ്, അപ്പോള്‍ മകള്‍ എത്ര സുന്ദരിയായിരുന്നിരിക്കും എന്ന് ഊഹിക്കാമല്ലോ'. മുന്‍ ഡിജിപിയും ബിജെപിയുടെ മുന്‍ എംപിയുമായിരുന്ന ഒരാളില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഞെട്ടിച്ചെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.